| ശാസ്ത്രം മൂല്യനിരപേക്ഷമാണ് - ഡോ. സി ജി രാമചന്ദ്രന് നായര്‍ |
|
പുസ്തകമേളാ പുരസ്കാരം ശാസ്ത്രം മൂല്യനിരപേക്ഷമാണ്. - ഡോ. സി ജി രാമചന്ദ്രന് നായര്‍ ശാസ്ത്രം മൂല്യനിരപേക്ഷമാണെന്നും സാങ്കേതികവിദ്യ മൂലം സമൂഹത്തില്‍ സംഭവിക്കുന്ന വിപത്തുകള്‍ക്കെല്ലാം ശാസ്ത്രത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ ഡോ. സി ജി രാമചന്ദ്രന് നായര്‍ അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പുസ്തകമേളയോടുനുബന്ധിച്ച് മികച്ച ശാസ്ത്രപുസ്തകത്തിനുള്ള പുസ്തകമേളാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം മൂല്യനിരപേക്ഷമാണ്. വിപത്തുകള്‍ക്ക് കാരണം അതു മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന രീതിയാണ്. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ ആര് വി ജി മേനോന് അദ്ധ്യക്ഷനായിരുന്നു. ശ്രീ എ പ്രഭാകരന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീ സി പി അരവിന്ദാക്ഷന് ചിന്തനങ്ങള്‍ ചിന്തനീയങ്ങള്‍ എന്ന അവാര്‍ഡിനര്‍ഹമായ പുസ്തകം പരിചയപ്പെടുത്തി. പുസ്തകപ്പൂമരച്ചോട്ടില് പുസ്തകമേളയുടെ ഏഴാം ദിനം പുസ്തകപ്പൂമരച്ചോട്ടില് ‘രസതന്ത്ര നുറുങ്ങുകളുടെ വിജ്ഞാന ലോകമാണ് കുട്ടികളും കുടുംബാംഗങ്ങളും പരിചയപ്പെട്ടത്. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായാണ് രസഗുള എന്ന പേരില്‍ ഈ പരിപാടി പൂമരച്ചോട്ടില്‍ സംഘടിപ്പിച്ചത്. രസതന്ത്രവുമായി ബന്ധപ്പെട്ട കളികള്‍, പരീക്ഷണങ്ങള്‍, പ്രശ്നോത്തരി എന്നിവ ഉള്‍പ്പെട്ട പരിപാടിയില്‍ കുട്ടികളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. നൃത്തസന്ധ്യ പുസ്തകമേളയുടെ ഭാഗമായ സാംസ്കാരിക പരിപാടിയില്‍ ഏഴാം ദിനം കാസര്‍ഗോഡ് നിന്നുള്ള ശ്രീരാമ അഗിത്തായയും സംഘവും അവതരിപ്പിച്ച ഉത്തര കേരളീയ അനുഷ്ഠാന കലാരൂപമായ തിടമ്പ് നൃത്തം കാണികള്‍ക്ക് വേറിട്ട അനുഭവമായി. സമ്പന്നമായ കലാപാരമ്പര്യത്തിന്റെ പ്രതിരൂപമായ തിടമ്പ് നൃത്തം പ്രധാനമായും നമ്പൂതിരിമാണ് അവതരിപ്പിക്കുന്നത്.
പുസ്തകമേളയുടെ ഏഴാം ദിനം ‘എക്സ്ട്രാടെറസ്ട്രിയല്‍’ എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. അന്യഗ്രഹ ജീവിയുമായി ചങ്ങാത്തത്തിലാകുന്ന ഇഡിയസ് എന്ന ബാലന്റെയും സുഹൃത്തുക്കളുടെയും കഥയാണ് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത്. സയന്‍സ് ഫിക്ഷന്റെ മായിക ലോകമാണ് 1982 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. നാളെ വൈകിട്ട് 7.30 ന് പ്രശസ്ത റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്കിന് എഴുതിയ കവിതയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ റുസ്ലാന് ലുട്മില പ്രദര്‍ശിപ്പിക്കും. |