| സിനിമയാസ്വദിക്കാന് നല്ല വായന വേണം |
|
തിരുവനന്തപുരം പുസ്തകമേള - മൂന്നാം ദിനം സിനിമയാസ്വദിക്കാന് വായന വേണം - അടൂര്ഗോപാലകൃഷ്ണന് “നല്ല വായന ഉണ്ടെങ്കിലേ കലാമൂല്യമുള്ള സിനിമകളെ ആസ്വദിക്കാന്‍ കഴിയൂ” എന്ന് കുട്ടികളുടെ സര്ഗവേദിയില് പങ്കെടുത്തുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. അഞ്ചാമത് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച തിരുവനന്തപുരം പുസ്തകമേളയുടെ മൂന്നാം ദിനത്തില്‍ കുട്ടികള്‍ക്കുള്ള സര്ഗവേദിയില് (24-12-2011) ‘വായന കലയാകുമ്പോള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര് ഗോപാലകൃഷ്ണനും കുട്ടികളോട് സംസാരിച്ചു. “വായന ആസ്വാദ്യമായാലെ അതൊരു കലയാകൂ. നിര്‍ബന്ധത്തിനു വഴങ്ങി വായിച്ചാല്‍ വായന ഒരു ഭാരമാണ്. ആ വായനകൊണ്ടു മെച്ചമില്ല” എന്ന് അഭിപ്രായപ്പെട്ടു.നേരം പോക്കിനുള്ള വായനയെ ഇല്ലാതാക്കാനെ ദൃശ്യമാധ്യമങ്ങള്‍ക്കു കഴിഞ്ഞിട്ടുള്ളൂ എന്നും, ഗൗരവകരമായ വായന എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.![]() മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ പി കെ രാജശേഖരനുമായി കുട്ടികള്‍ സംവാദവും നടത്തി. ചെറിയ കഥകളിലൂടെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒപ്പം മാന്യമായ പെരുമാറ്റത്തിന് വ്യക്തി ജീവിതത്തിലും സമൂഹത്തിലുമുള്ള പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. സര്‍ഗവേദിയുടെ നാലാം സെഷനില്‍ അതിഥിയായെത്തിയത് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ ശ്രീ ആര് ഗോപീകൃഷ്ണനാണ്. ‘കളിയും കാര്യവും’ എന്ന വിഷയത്തില്‍ കുട്ടികളോട് സംസാരിച്ച അദ്ദേഹം അവരില്‍ ഒരാളാവുകയായിരുന്നു. ജീവിതത്തില്‍ പഠനത്തിനും, കളിക്കുമുള്ള പ്രാധാന്യത്തെപ്പറ്റി അദ്ദേഹം വാചാലനായി. പഠനത്തിന്റെ തിരക്കിനിടയില്‍ നിന്നും ഈ ക്രിസ്തുമസ് അവധിക്കാലത്ത് കുട്ടികള്‍ക്ക് കിട്ടിയ ഒരു വരദാനമായി ‘കളിയും, കാര്യവും.’ പുസ്തകമേളാപുരസ്കാരം
|