| പുസ്തകമേള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു |
|
കേരള സര്‍ക്കാരിന്റെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന, 5-ാമത് തിരുവനന്തപുരം പുസ്തകമേളയുടെ ഭാഗമായ 'പുസ്തകമേള പുരസ്കാര'ങ്ങള് പ്രഖ്യാപിച്ചു. ഓരോ വിഭാഗത്തിലെയും പത്തു പുസ്തകങ്ങള്‍ വീതം അതതു രംഗങ്ങളിലെ ശ്രദ്ധേയരായ സാഹിത്യപ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കുകയുണ്ടായി. അഞ്ചുപേരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് ഇവയില്‍ നിന്നും ഏറ്റവും മികച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്. പ്രൊഫ. പുതുശ്ശേരി രാമചന്ദ്രന്, ശ്രീ. പി. നാരായണക്കുറുപ്പ്, ശ്രീ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ശ്രീ. എ. പ്രഭാകരന്, പ്രൊഫ. തുമ്പമണ്‍ തോമസ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. 10000/- രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം 2011-ല്‍ പ്രസിദ്ധീകരിച്ച നോവല്‍, കഥ, നാടകം, കവിത, ജീവചരിത്രം, വിമര്‍ശനം, പുനരാഖ്യാനം / വിവര്‍ത്തനം, വിജ്ഞാനസാഹിത്യം, അച്ചടി എന്നീ വിഭാഗങ്ങളിലുള്ള ഏറ്റവും മികച്ച പുസ്തകങ്ങള്‍ക്കാണ് പുരസ്കാരം. നോവല്‍ - ആര്യാവര്‍ത്തം, മാടമ്പ് കുഞ്ഞുകുട്ടന് |