KERALA STATE INSTITUTE OF CHILDREN'S LITERATURE

ടെന്‍ഡറുകളും അറിയിപ്പുകളും

 

ഡൌണ്‍ലോഡുകള്‍

 

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

'ബാലസാഹിത്യ പുരസ്കാരം -2011'  ന് കൃതികള്‍ ക്ഷണിക്കുന്നു.


കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 2011 ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ക്ക് എഴുത്തുകാരില്‍ നിന്നും പ്രസാധകരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു. കഥ/നോവല്‍ , നാടകം, കവിത, നാടോടിക്കഥ/പുരാണ/ഇതിഹാസ പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ 10 വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്കായി കൃതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇന്‍സ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്ന ശ്രീ ഏബ്രഹാം ജോസഫിന്റെ പേരിലുള്ളതാണ് നാടകവിഭാഗത്തിലുള്ള പുരസ്കാരം ശ്രീ പി.ടി. ഭാസ്ക്കരപ്പണിക്കരുടെ പേരിലുള്ളതാണ് ശാസ്ത്രവിഭാഗത്തിനുള്ള പുരസ്കാരം. ഓരോ പുരസ്കാരവും 10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ്.
2006, 2007, 2008, 2009, 2010 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് പത്ത് വിഭാഗങ്ങളിലുള്ള പുരസ്കാരത്തിന് പരിഗണിക്കുക. മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരുടെ രചനകള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. എന്നാല്‍ മറ്റ് വിഭാഗങ്ങളിലേക്ക് അവര്‍ക്കു കൃതികള്‍ അയയ്ക്കാം.
രചയിതാക്കളും പ്രസാധകരും പുസ്തകങ്ങളുടെ നാലു പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 695 034 എന്ന വിലാസത്തില്‍ അയയ്ക്കണം. കവറിന് പുറത്ത് "ബാലസാഹിത്യ പുരസ്കാര പരിഗണനയ്ക്ക്'' എന്ന് എഴുതേണ്ടതാണ്.

പ്രൊഫ. തുമ്പമണ്‍ തോമസ്

ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്)
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

 

 

പുസ്തകമേളയോടനുബന്ധിച്ചുള്ള ബാനറുകളും ഹോര്‍ഡിംഗുകളും നിര്‍മ്മാണം - ടെണ്ടര്‍ പരസ്യം

പുസ്തകമേളയോടനുബന്ധിച്ചുള്ള സ്റ്റാള്‍നിര്‍മ്മാണം - ടെണ്ടര്‍ വിശദവിവരം


പുസ്തകമേളയോടനുബന്ധിച്ചുള്ള ശില്പങ്ങളുടെ നിര്‍മ്മാണം - ടെണ്ടര്‍ അറിയിപ്പ്

പുസ്തകമേളയോടനുബന്ധിച്ചുള്ള ശില്പങ്ങളുടെ നിര്‍മ്മാണം - ടെണ്ടര്‍ വിശദവിവരങ്ങള്‍

പുസ്തകമേള ബ്രോഷര്‍

പുസ്തകമേള - സ്റ്റാളുകള്‍ക്കുള്ള അപേക്ഷാഫോറം

 

കോപ്പിറൈറ്റ്സ് ടേബിള്‍ - അപേക്ഷാഫോറം

 


ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സെയില്‍സ് പ്രൊമോട്ടേഴ്സിനുള്ള അപേക്ഷാഫോറം

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സെയില്‍സ് പ്രൊമേട്ടേഴ്സിനുള്ള എഗ്രിമെന്റ് വ്യവസ്ഥകള്‍