0471-2328549, 2327276, 2333790

സര്‍ഗവസന്തം 2018 - അവധിക്കാലസഹവാസക്യാമ്പുകള്‍ക്ക് അപേക്ഷിക്കാം.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
ഏപ്രില്‍ മെയ് മാസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലായി കഥ, കവിത, നാടകം, മാധ്യമം, ചിത്രരചന, ശാസ്ത്രം, പരിസ്ഥിതി എന്നീ വിഷയങ്ങളിലാണ് സംസ്ഥാനതലക്യാമ്പുകള്‍. മൂന്നു ദിവസമാണ് ഓരോ ക്യാമ്പുകളുടെയും ദൈര്‍ഘ്യം. പരമാവധി 40 കുട്ടികളെ മാത്രമാണ് ഒരു ക്യാമ്പില്‍ പങ്കെടുപ്പിക്കുക. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പുകള്‍. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്കും മുന്‍വര്‍ഷങ്ങളിലെ ക്യാമ്പുകളില്‍ പങ്കെടുക്കാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. 2018 മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. തുടര്‍ന്നും അപേക്ഷിക്കാമെങ്കിലും ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ അപേക്ഷ പരിഗണിക്കുകയുള്ളൂ. http://ksicl.org എന്ന വെബ്‍സൈറ്റ് വഴി മാര്‍ച്ച് 16 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ പരിഗണിക്കുകയുള്ളൂ. ക്യാമ്പിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 

 

രക്തസാക്ഷ്യം 2018 - ലേഖനമത്സരത്തിന് കുട്ടികളില്‍നിന്നും രചനകള്‍ ക്ഷണിക്കുന്നു.

 
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികം 'രക്തസാക്ഷ്യം 2018' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെ കേരള സര്‍ക്കാര്‍ ആചരിക്കുകയാണ്. അതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടുകൂടി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്കായി ഒരു ലേഖനമത്സരം സംഘടിപ്പിക്കുന്നു. വിഷയം: ഗാന്ധി (ഗാന്ധിജിയുമായി ബന്ധപ്പെട്ട ഏത് വിഷയവും ലേഖനത്തിനായി പരിഗണിക്കുന്നതാണ്). പങ്കെടുക്കാനാഗ്രാഹിക്കുന്ന കുട്ടികള്‍ അവരുടെ രചനകള്‍ സ്‌കൂള്‍ പ്രഥമഅധ്യാപകര്‍ സാക്ഷ്യപ്പെടുത്തി 2018 ഏപ്രില്‍ 30 ന് മുമ്പായി ലഭിക്കത്തക്കവിധം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിലോ This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇ-മെയില്‍ വിലാസത്തിലോ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് തരേണ്ടതാണ്. മികച്ച രചനകള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതോടൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന 50 കുട്ടികള്‍ക്ക് മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സംസ്ഥാനതലക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0471-2327276, 2333790 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 

'കേരള സംസ്ഥാന ബാലസാഹിത്യ  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

കേരള സംസ്ഥാന ബാലസാഹിത്യ  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ ബാലസാഹിത്യ  പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2014, 2015, 2016 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളാണ് പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്. 10,000/-രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, വിവര്‍ത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ പത്തുവിഭാഗങ്ങളിലാണു പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല.

എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. പുസ്തകത്തിന്റെ നാലു പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃതകോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തില്‍ 2017 ഒക്ടോബര്‍ 30 നു മുമ്പായി ലഭിക്കേണ്ടതാണ്‌.

 


പള്ളിയറ ശ്രീധരന്‍
ഡയറക്ടര്‍

'പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാര'ത്തിന് കൃതികള്‍ ക്ഷണിക്കുന്നു


കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2013, 2014, 2015  വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ വിഭാഗത്തില്‍പ്പെടുത്താവുന്ന ജീവചരിത്രം/ ആത്മകഥ കൃതികളാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിക്കുക. ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ നാലുപ്രതികള്‍ ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃതകോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തില്‍  പത്രപ്രസിദ്ധീകരണ തീയതി മുതല്‍ 30 ദിവസത്തിനകം തിരുവനന്തപുരം ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാക്കിയിരിക്കേണ്ടതാണ്. ഫോണ്‍ 8281451514.

 


ഡോ. പോള്‍ മണലില്‍
ഡയറക്ടര്‍

ബാലസാഹിത്യത്തിനുള്ള 2015ലെ സമഗ്രസംഭാവനാ പുരസ്‌കാരം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള 2015 ലെ സമഗ്രസംഭാവനാപുരസ്‌കാര (സി ജി ശാന്തകുമാര്‍ പുരസ്‌കാരം) ത്തിന് പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ ഡോ. കെ ശ്രീകുമാര്‍ അര്‍ഹനായി. 50,000/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മൗലികകൃതികളും പുനരാഖ്യാനങ്ങളുമടങ്ങുന്ന 150 ലേറെ രചനകളിലൂടെ മലയാള ബാലസാഹിത്യ രംഗത്തിനു നല്‍കിയ നിസ്തുല സംഭാവനകളാണ് ഡോ. കെ ശ്രീകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ നിന്നു ലഭിച്ച നോമിനേഷനുകളില്‍ നിന്ന് ശ്രീമതി സുഗതകുമാരി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ആര്‍ വി ജി മേനോന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. കുഞ്ഞുണ്ണിമാഷ്, ശ്രീമതി സുഗതകുമാരി, പ്രൊഫ. എസ് ശിവദാസ്, ശ്രീമതി സുമംഗല,  കെ തായാട്ട്, ശ്രീ പള്ളിയറ ശ്രീധരന്‍, സിപ്പിപള്ളിപ്പുറം ശ്രീ കെ വി രാമനാഥന്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ സമഗ്രസംഭാവനാ പുരസ്‌കാര ജേതാക്കള്‍.

 

ഫെബ്രുവരി 24ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. സാംസ്കാരികവകുപ്പു മന്ത്രി ശ്രീ കെ സി ജോസഫ് പുരസ്കാരസമര്‍പ്പണം നടത്തും.

 

Kerala State Institute for Childrens Literature
Sanskrit College Campus,
Palayam,Thiruvananthapuram
Kerala - 695 034
director@ksicl.org
0471-2328549, 2327276, 2333790
2333790
© 2017 All Rights Reserved. Designed By CDIT