ആ പൂച്ച എവിടെ?
 |
ISBN 978-81-8494-038-6 വില :30.00 രചന ചിത്രീകരണം മഞ്ജുള പത്മനാഭന്
|
നഗരത്തിലെ തിരക്കുള്ള പാതയില്‍ കാണാതായ ഒരു കറുമ്പി പൂച്ചക്കുട്ടിയെ തിരയുന്ന കഥ നഗരവീഥിയും അവിടുത്തെ കാഴ്ചകളെയും യാത്രക്കാരെയും മനോഹരമായ ചിത്രങ്ങളിലൂടെ കോറിയിടുകയാണ് ചിത്രകാരി. ഇവയൊക്കെ എപ്പോഴും ഒരുപടി മുന്നോട്ടു നില്ക്കുന്ന മിന്നയോടൊപ്പം പൂനിയെത്തേടാന് നിങ്ങളെയും ക്ഷണിക്കുന്നു.
|
പൂജ്യത്തെക്കുറിച്ച് ഒരു കഥ
 |
രചന ചിത്രീകരണം നീന സബ്നാനി ISBN 978-81-907460-4-7 വില : 35.00
|
പൂജ്യം കണ്ടുപിടിച്ചതിനു പിന്നിലെ അന്വേഷണങ്ങള്‍ ... പണ്ടു പണ്ട് ആരും എണ്ണാറില്ലായിരുന്നു! എണ്ണിയിരുന്നവര്‍ ഉപയോഗിച്ചിരുന്നതോ വടികളും കല്ലുകളും. ചിലര്‍ നിലത്തും മരത്തിലും വരച്ചിടും. മറ്റുചിലര്‍ തലചൊറിഞ്ഞ് ആലോചിക്കും. പെറുവിലെ ഇന്‍ക വംശക്കാരെപ്പോലെയുള്ളവര് ചരടില്‍ കെട്ടുകളിട്ടാണ് എണ്ണിയിരുന്നത്.
|
എന്റെ കൈപിടിക്കാന്‍ പേടിക്കുന്നതെന്താ?
 |
ISBN 978-81-8494-049-7 വില :20:00 രചന : ഷീല ധിര്‍
|
ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരോ എങ്ങിനെ പെരുമാറണമെന്ന കാര്യത്തില്‍ കൂടുതല്‍ പേര്‍ക്കും സംശയമാണ്. അവരുടെ ഭീതി, സംശയങ്ങള്‍, തെറ്റിദ്ധാരണകള്‍ തുടങ്ങിയവയ്ക്കെല്ലാമുള്ള ഉത്തരം തേടലാണ് മനോഹരമായ ഈ പുസ്തകം
|
|
ഒരു ദിവസം പ്രിയ
 |
രചന : കാത്തി സ്പഗനോളി വില : 40.00 ISBN 978-81-8494-096-1
|
കുട്ടികളോട് രസകരമായി സംവദിക്കുന്ന ഒരു പുസ്തകം. പ്രിയ എന്ന കുട്ടി എങ്ങിനെയാണ് തമിഴ്നാട്ടിലെ അവളുടെ ഒരു ദിവസം ചിലവഴിക്കുന്നതെന്ന് രസകരമായി വര്‍ണ്ണിച്ചിരിക്കുന്നു
This is an interesting, interactive, activity book. This book describes how little priya spends her day in a small village in Tamil nadu.
|
ഈച്ച പൂച്ച
 |
തര്‍ജമ :കല ശശികുമാര്‍ ചിത്രീകരണം : അശോക് രാജഗോപാലന്‍ വില : 28.00
ISBN 978-81-8494-096-1 |
കേരളത്തിലെ മുത്തശ്ശിക്കഥകളില്‍ പ്രധാനപ്പെട്ട ഒരു കഥ. കഥയെ സജീവമാക്കുന്ന രസകരമായ ചിത്രങ്ങള്‍.ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു. കഞ്ഞി കുടിക്കാന്‍ പ്ളാവിലയ്ക്കായി ഈച്ച പോയപ്പോള്‍ പൂച്ച കഞ്ഞിപ്പാത്രത്തിനു കാവലിരുന്നു. പക്ഷേ ഒടുവില്‍ വിശപ്പു സഹിക്കാതായപ്പോള്‍ പൂച്ച.... ഹായ്! |
നൃത്തം ചെയ്യുന്ന തേനീച്ചകള്‍
 |
രചന : രണ്‍ജിത്ത് ലാല്‍ ചിത്രീകരണം : അശോക് രാജഗോപാലന്‍ ISBN : 978-81-8494-041-1 വില : 25.00 |
പകിട്ടേറിയ ചിത്രങ്ങളിലൂടെ ഇഴജന്തുക്കളെക്കുറിച്ചും ചെറുപ്രാണികളെക്കുറിച്ചും രസകരമായ ഒട്ടേറെ വിവരങ്ങള്‍ നല്കുന്ന പുസ്തകം.തേനുള്ള പൂക്കളെ കണ്ടാല്‍ തേനീച്ചകള്‍ പാടി നൃത്തം ചെയ്യുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? കൊച്ചു പൂമ്പാറ്റകള്‍ക്ക് വലിയ പക്ഷികളെ പേടിപ്പിക്കാന്‍ പറ്റുമത്രെ! |
|
|
|
|
|
പേജ് 1 ൽ 6 |