|
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. |
|
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ 2010 ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥ/നോവല്‍, നാടകം, കവിത, പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍ എന്നിങ്ങനെ ഒന്‍പത് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
നവീനകഥാകൃത്തുക്കളില് ശ്രദ്ധേയനായ ഇ സന്തോഷ് കുമാര്‍ രചിച്ച കാക്കരദേശത്തെ ഉറുമ്പുകള്‍ക്കാണ് കഥ/നോവല്‍ വിഭാഗത്തിലെ പുരസ്കാരം. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ പ്രശസ്ത കവികളിലൊരാളായ ഡി വിനയചന്ദ്രന് കുട്ടികള്‍ക്കുവേണ്ടി രചിച്ച് കാക്കക്കുറുമ്പ് കവിത വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹമായി. ഡിസി ബുക്സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്. എ കെ വരുണ്‍ രചിച്ച പ്രകൃതിയാത്ര ശാസ്ത്ര വിഭാഗത്തിലും ഡോ എന്‍ വി പി ഉണിത്തിരി കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്ത രാമായണം പുനരാഖ്യാന/വിവര്‍ത്തന വിഭാഗത്തിലും പുരസ്കാരം നേടി. ഒലീവ് പബ്ളിക്കേഷന്‍സും സംസ്ഥാന ബാലസാഹിത്യ ഇന്സ്റിറ്റ്യൂട്ടുമാണ് യഥാക്രമം ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ ടി ഗംഗാധരന് രചിച്ച വരൂ, ഇന്ത്യയെ കാണാം എന്ന കൃതിക്കാണ് വൈജ്ഞാനിക വിഭാഗത്തിലെ പുരസ്കാരം. എന്‍ പി ഹാഫിസ് മുഹമ്മദിന് മികച്ച ജീവചരിത്ര പുസ്തകത്തിനുള്ള പുരസ്കാരം ലഭിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് കേരള നവോത്ഥാന ശില്പികള് എന്ന പരമ്പരയില്‍ ആദ്യ പുസ്തകമായി പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ദുറഹിമാന് എന്ന പുസ്തകമാണ് ഹാഫിസ് മുഹമ്മദിന് പുരസ്കാരം നേടിക്കൊടുത്തത്. നാടക രംഗത്തെ സജീവ പ്രവര്‍ത്തകനായ ഡോ ജി ഗംഗാധരന് നായര്‍ രചിച്ച ത്രിമധുരം എന്ന മൂന്ന് ലഘു നാടകങ്ങളുടെ സമാഹാരം നാടക വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹമായി. തിയേറ്റര്‍ ബുക്സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്. തൂലിക പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ടി ആര് രാജേഷിന്റെ തലേം കുത്തി ചിത്രപുസ്തക വിഭാഗത്തിലെ പുരസ്കാരത്തിന് അര്‍ഹമായപ്പോള്‍ പുസ്തക ഡിസൈന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം കളിക്കാം പഠിക്കാം എന്ന പുസ്തകത്തിലൂടെ ടി കെ വെങ്കിടാചലത്തിന് (വെങ്കി) ലഭിച്ചു. ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മേയ് 11-ാം തീയതി ബുധനാഴ്ച എറണാകുളം ഗവ ഗസ്റ് ഹൌസ് ആഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 ന് കൂടുന്ന സമ്മേളനത്തില്‍ ബഹു. സാംസ്കാരികവകുപ്പ് മന്ത്രി എം എ ബേബി പുരസ്കാരങ്ങള്‍ സമ്മാനിക്കും. ശ്രീ സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷനായിരിക്കും. പുരസ്കാരം നേടിയ പുസ്തകങ്ങളെക്കുറിച്ച് ജൂറിയംഗം ശ്രീമതി കെ ആര് മീര സംസാരിക്കും.
|
|
കഥ/നോവല്‍ കാക്കരദേശത്തെ ഉറുമ്പുകള്‍ ഇ സന്തോഷ് കുമാര്‍ |
|
|
കവിത കാക്കക്കുറുമ്പ് ഡി വിനയചന്ദ്രന് |
|
|
പുസ്തക ഡിസൈന്‍ കളിക്കാം പഠിക്കാം ടി കെ വെങ്കിടാചലം |
|
|
ജീവചരിത്രം മുഹമ്മദ് അബ്ദുറഹിമാന് എന്‍ പി ഹാഫിസ് മുഹമ്മദ് |
|
|
ശാസ്ത്രം പ്രകൃതിയാത്ര എ കെ വരുണ്‍ |
|
|
|
പുനരാഖ്യാനം/വിവര്‍ത്തനം രാമായണം ഡോ എന്‍ വി പി ഉണിത്തിരി
|
|
|
ചിത്രപുസ്തകം തലേം കുത്തി ടി ആര് രാജേഷ് |
|
|
നാടകം ത്രിമധുരം ഡോ ജി ഗംഗാധരന് നായര്‍ |
|
|
വൈജ്ഞാനികം വരൂ, ഇന്ത്യയെ കാണാം ടി ഗംഗാധരന് |
|